Friday, September 11, 2009

ഓണ്‍ലൈന്‍ ബഷീര്‍ സ്മാരകം എന്ത് എന്തിന്

ബഷീര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരനായിരുന്നു.അദ്ദേഹത്തിന്റെ കൃതികള്‍ കൂടുതല്‍ ജനകീയവുമായിരുന്നു.വരും കാല തലമുറകള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനങ്ങള്‍ പകര്‍പ്പവകാശ പ്രശ്നങ്ങളില്ലാത്ത കൃതികള്‍(അങ്ങനെ വല്ലതും ഉണ്ടാകുമോ?)ചിത്രങ്ങള്‍,ഛായാപടങ്ങള്‍,വീഡിയോ,ഓഡിയോ എന്നിവ സംഭരിക്കുകയും ലഭ്യമാക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്ക് പുതിയ പഠനങ്ങള്‍ക്കും ബഷീര്‍ കൃതികളെ സംബന്ധിച്ച വീഡിയോ ഓഡിയോ നിര്‍മ്മാണങ്ങള്‍ക്കും ഇത് പ്രചോദനകരമായിത്തീരുമെന്ന് പ്രത്യാശിക്കുന്നു.

ഈ ബ്ലോഗില്‍ അംഗങ്ങളായ സുഹൃത്തുക്കള്‍ക്കെല്ലാം ബഷീറിനെ സംബന്ധിച്ച സ്വന്തം രചനകളോ മറ്റുള്ളവരുടെരചനകള്‍ അവരുടെ അനുമതിയോടെയോ പോസ്റ്റ് ചെയ്യാവുന്നതാണ്.പി ഡി എഫുകള്‍,സ്ലൈഡ് ഷോകള്‍,പ്രെസെന്റേഷനുകള്‍,വീഡിയോകള്‍,ശബ്ദ ഫയലുകള്‍,കാര്‍ട്ടൂണുകള്‍...തുടങ്ങി ഏതു തരത്തിലുള്ള രചനകളും പ്രസിദ്ധപ്പെടുത്താവുന്നതാണ്.

മലയാളം ബ്ലോഗുകളില്‍ നിന്ന് ആദ്യമായുള്ള ഇത്തരമൊരു സംരഭത്തില്‍ ഭാഗഭാക്കാകാനും ഈ സ്മാരകം മുഴുവന്‍ മലയാളികള്‍ക്കും പ്രയോജനപ്രദമാകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കാനും എല്ലാ ബ്ലോഗ് സുഹൃത്തുക്കളേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

4 comments:

  1. നല്ല ഉദ്യമം .ബഷീര്‍ പോസ്റ്റര്‍ പ്രദര്സനം നടത്തുന്ന കൈലസനോടു പറഞ്ഞാല്‍ കൂടുതല്‍ ചിത്രങ്ങള്‍ കിട്ടും .

    ReplyDelete
  2. mashe
    enthe oranakkavum aaril ninnum unttavunnillallo
    ????

    ReplyDelete